കേരളത്തിൽ ഇന്നും അതിതീവ്ര മഴ; 8 ജില്ലകളിൽ റെഡ് അല‍ർട്ട്; 12 ജില്ലകൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ കനക്കും. കാസർകോട് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ എല്ലാ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഓ​ഗസ്റ്റ് രണ്ട് വരെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കി. തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിനും വിലക്കേർപ്പെടുത്തി. എറണാകുളം ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ചാലക്കുടി മലക്കപ്പാറ വഴിയുള്ള യാത്രയ്‌ക്ക് നിയന്ത്രണമേർപ്പെടുത്തി. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാല് വരെ നിരോധിച്ചു.

More Stories from this section

family-dental
witywide