ബെയ്ജിംഗ്: ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിയോണിംഗില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ പതിനൊന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ച ഒരാള്‍ രക്ഷാ പ്രവര്‍ത്തകനാണ്. 14 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കനത്ത മഴ ഹുലുദാവോ സിറ്റിക്കും പ്രത്യേകിച്ച് ജിയാന്‍ചാങ് കൗണ്ടി, സുയിഷോംഗ് കൗണ്ടി എന്നിവയ്ക്ക് വളരെ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും റോഡുകള്‍, വൈദ്യുതി, ടെലഫോണ്‍, വീടുകള്‍, കൃഷി മുതലായവയെ സാരമായി ബാധിച്ചെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ഹുലുദാവോയില്‍ 50,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.