ഹെലീൻ ചുഴലിക്കാറ്റിൻ്റെ വിനാശ പര്യടനം യുഎസിൽ കനത്ത നഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത് . ഇതുവരെ 166 പേർ മരിച്ചതായാണ് കണക്ക്. ഇനിയും ഒരുപാട് പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. പ്രസിഡൻ്റ് ജോ ബൈഡൻ ബുധനാഴ്ച നോർത്ത്, സൗത്ത് കരോലിന സംസ്ഥാനങ്ങളിലെ ദുരന്ത ബാധിത പ്രദേശം സന്ദർശിക്കും. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ജോർജിയ സന്ദർശിക്കും.
കാറ്റ് നാശം വിതച്ച പല സംസ്ഥാനങ്ങളിലെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി – ജലം എന്നിവയുടെ വിതരണം ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. പലയിടത്തും മൊബൈൽ കവറേജും ഇല്ല. തങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് വേണ്ടപ്പെട്ടവരെ അറിയിക്കാൻ പോലും പലർക്കും കഴിയുന്നില്ല. പലരും കൽക്കരിയും മറ്റും കത്തിച്ചാണ് പാചകം ചെയ്യുന്നത്.
24 മണിക്കൂർ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനും റോഡുകൾ വൃത്തിയാക്കാനും വൈദ്യുതിയും ഫോൺ സേവനവും പുനഃസ്ഥാപിക്കാനും അക്ഷീണം പരിശ്രമിക്കുകയാണ്.
A man recorded the moment his house washed away in Newland, North Carolina, after hurricane Helene caused extreme flooding in the region.
— Massimo (@Rainmaker1973) October 1, 2024
[📹 Vlado Novakovic]pic.twitter.com/xbg1jYeGuj
മുട്ടോളം ചെളിയും അവശിഷ്ടങ്ങളും നിറഞ്ഞ ചില പ്രദേശങ്ങളിൽ കെഡാവർ നായ്ക്കളുടെ സഹായത്തോടെ തിരച്ചിൽ സംഘം പരിശോധന നടത്തുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ ആഷെവിൽ ബങ്കോം കൗണ്ടിയിൽ മാത്രം 57 പേർ കൊല്ലപ്പെട്ടു.
150,000-ത്തിലധികം കുടുംബങ്ങൾ ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസിയിൽ സഹായത്തിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്, വരും ദിവസങ്ങളിൽ ഈ എണ്ണം അതിവേഗം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും നാശനഷ്ടം ഉയരാണ് സാധ്യത.
Helene death toll now at least 166