കാരണമെന്ത്‌? മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ചരിച്ച ഹെലികോപ്ടറിന് അടിയന്തര ലാൻഡിംഗ്; ആർക്കും അപകടമില്ല

ഡെറാഡൂണ്‍: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കൂമാർ സഞ്ചരിച്ച ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിന് സമീപമാണ് ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തിയത്. ഹെലികോപ്ടറിൽ രാജീവ് കുമാറിന് പുറമെ ഉത്തരാഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിജയ് കുമാർ ജോഗ്ദന്തും ഉണ്ടായിരുന്നു. ഹെലികോപ്ടറിൽ ഉണ്ടായിരുന്നവർ എല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. എന്തുകൊണ്ടാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്ന കാര്യം പുറത്തുവന്നിട്ടില്ല.

മുൻസിയാരിയിലേക്ക് പറക്കുന്നതിനിടെയാണ് ഹെലികോപ്ടറിന് അടിയന്തര ലാൻഡിങ് വേണ്ടി വന്നത്. ഹെലികോപ്ടറിന് തകരാർ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide