ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയില്‍ നാല് സിനിമാപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു

കൊച്ചി: മലയാള സിനിമ മേലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊലീസ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമ അണിയറപ്രവര്‍ത്തകരായ നാല് ആര്‍ട്ടിസ്റ്റുകള്‍ക്കെതിരെയാണ് കേസെടുത്തത്. തൃശ്ശൂര്‍ സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് കോഴിക്കോട് എലത്തൂര്‍ പൊലീസ് എടുത്ത കേസിലുള്ളത്.

പരാതിക്കാരി ഹാജരാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. ബിജിത്ത് ബാല സംവിധാനംചെയ്ത ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. 2022ല്‍ എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു ചിത്രീകരണം

More Stories from this section

family-dental
witywide