കൊച്ചി: മലയാള സിനിമ മേഖലയെ സമ്മര്‍ദ്ദത്തിലാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതി തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട് തന്റെ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിര്‍മാതാവായ സജിമോന്‍ പറയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവര്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്.
വനിതാ ജഡ്ജി ഉള്‍പ്പെട്ട ബെഞ്ചായിരിക്കും രൂപീകരിക്കുക. റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെ നിരവധി സ്ത്രീകളാണ് തങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ സമൂഹത്തോട് തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ബാബുരാജ്, ജയസൂര്യ, നിവിന്‍ പോളി തുടങ്ങിയ താരങ്ങളെല്ലാം ആരോപണങ്ങളില്‍ പെട്ട് കേസിനു പിന്നാലെയാണ്.