കരടിയുടെ ആക്രമണത്തിൽ നിന്നും പിതാവിനെ രക്ഷിച്ച് 12 വയസ്സുകാരൻ

വിസ്കോൻസെൻ: കരടിയുടെ ആക്രമണത്തിൽ നിന്നും പിതാവിനെ രക്ഷിച്ച് മകൻ. വിസ്കോൻസെനിൽ വേട്ടയാടുന്നതിനിടയിലാണ് റയാൻ ബെയർമാന് (43) കരടിയുടെ ആക്രമണം നേരിട്ടത്. 200 പൗണ്ട് ഭാരമുള്ള കരടിയെയാണ് 12 കാരൻ കീഴ്പ്പെടുത്തിയത്.

ആക്രമണത്തിനിടെ അച്ഛനെ രക്ഷിക്കാനായ് 12 വയസ്സുകാരനായ ഓവൻ, ബെയർമാന്റെ റൈഫിൾ ഉപയോഗിച്ച് കരടിയെ വെടിവച്ചു. ആക്രമണത്തിൽ ബെയർമാന് മുഖത്തും വലതു കൈയിലും കാലിലും പരുക്കേറ്റിരുന്നു. പ്രദേശവാസികൾ ചേർന്നാണ് ബെയർമാനെ ആശുപത്രിയിലെത്തിച്ചത്.

“ഞാൻ നിലത്ത് വീണുകിടക്കുകയായിരുന്നു. കരടിയുടെ ശരീരത്തിലൂടെ ബുള്ളറ്റ് പോകുന്നത് ഞാൻ അറിഞ്ഞു. ഓവൻ ധൈര്യശാലിയാണ്. അവൻ കരടിയെ കൊന്ന് എന്റെ ജീവൻ രക്ഷിച്ചു,” ബെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.

വിസ്കോൻസെൻ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ്, ഇവർ വേട്ടയാടിയത് നിയമപരമാണെന്ന് സ്ഥരീകരിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide