ട്രംപും വിവേക് രാമസ്വാമിയും ‘ഭായി ഭായി’; മുൻ പ്രസിഡന്റിന് വേണ്ടി വോട്ട് തേടി രാമസ്വാമി, നന്ദി പറഞ്ഞ് ട്രംപ്

വാഷിങ്ടൺ: അയോവ കോക്കസ് ഫലത്തിന് ഒരു ദിവസത്തിന് ശേഷം, വൻ വിജയം നേടിയ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൊവ്വാഴ്ച ന്യൂ ഹാംഷെയറിലെ അറ്റ്കിൻസണിൽ വിവേക് ​​രാമസ്വാമിക്കൊപ്പം റാലി നടത്തി. തന്നെ അംഗീകരിച്ചതിന് ട്രംപ് വിവേക് രാമസ്വാമിയോട് നന്ദി പറഞ്ഞു.

വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി എന്ന നിലയിൽ ട്രംപ് തന്റെ സ്ഥാനം ഉറപ്പിച്ചപ്പോൾ, അയോവയിൽ നാലാം സ്ഥാനത്തെത്തിയ ശേഷം വിവേക് രാമസ്വാമി മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.

എന്നാൽ മത്സരത്തിൽ നിന്നും പിന്മാറിയതിനു പിന്നാലെ രാമസ്വാമി ട്രംപിന് പിന്തുണ അറിയിച്ചിരുന്നു. സമാനമായ രീതിയിൽ, അറ്റ്കിൻസൺ റാലിയിലും രാമസ്വാമി ട്രംപിന് വേണ്ടി വോട്ട് ചോദിക്കുകയും അദ്ദേഹത്തെക്കാൾ മികച്ചൊരു തിരഞ്ഞെടുപ്പുണ്ടാകില്ല എന്ന് പ്രസ്താവിക്കുകയും ചെയ്തു.

“ഈ മത്സരത്തിൽ ഈ മനുഷ്യനെക്കാൾ മികച്ച തിരഞ്ഞെടുപ്പ് ഇവിടെ അവശേഷിക്കുന്നില്ല. അതുകൊണ്ടാണ് ന്യൂ ഹാംഷെയർ എന്ന നിലയിൽ ശരിയായ കാര്യം ചെയ്യാനും നിങ്ങളുടെ അടുത്ത പ്രസിഡന്റായി ഡൊണാൾഡ് ട്രംപിന് വോട്ടുചെയ്യാനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്,” രാമസ്വാമി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

രാമസ്വാമിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച മുൻ പ്രസിഡന്റ്, ഇന്ത്യൻ അമേരിക്കൻ നേതാവ് തന്നോടൊപ്പം ‘ദീർഘകാലം’ പ്രവർത്തിക്കുമെന്ന് പറഞ്ഞു. പ്രചാരണത്തിലുടനീളം ട്രംപും രാമസ്വാമിയും പരസ്പരം പുകഴ്ത്തുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

More Stories from this section

family-dental
witywide