ബെയ്‌റൂട്ട്: ഇസ്രയേലിനെതിരെ വിജയം കൈവരിച്ചതായി ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ അവകാശവാദം. ഇരുപക്ഷവും തമ്മിലുള്ള സന്ധി ബുധനാഴ്ച പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് പ്രതികരണം. വെടിനിര്‍ത്തലിനിടയിലും തങ്ങളുടെ പോരാളികള്‍ സജ്ജരാണെന്ന് ഹിസ്ബുള്ള ബുധനാഴ്ച പറഞ്ഞു.
ഞായറാഴ്ച ഹിസ്ബുള്ളയുമായി ഇസ്രായേല്‍ പ്രധനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല ചര്‍ച്ചകള്‍ നടത്തിയിരുന്നു. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം ഇസ്രായേല്‍ അംഗീകരിച്ചതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.