ബെയ്‌റൂട്ട്: തിങ്കളാഴ്ച ടെല്‍ അവീവിനു സമീപമുള്ള ഇസ്രായേല്‍ സൈനിക രഹസ്യാന്വേഷണ താവളം ലക്ഷ്യമിട്ടതായി ലെബനന്‍ സംഘടനയായ ഹിസ്ബുള്ള. ടെല്‍ അവീവിന്റെ പ്രാന്തപ്രദേശത്തുള്ള മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റ് 8200 ന്റെ ഗ്ലൈലോട്ട് ബേസില്‍ റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് ഹിസ്ബുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ടെല്‍ അവീവിന് സമീപമുള്ള ഇസ്രായേല്‍ സൈനിക താവളം ലക്ഷ്യമിട്ടെന്ന് ഹിസ്ബുള്ള
October 8, 2024 7:32 AM