
ചെന്നൈ: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി നല്‍കിയ മാനനഷ്ടക്കേസ് പരിഗണിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മദ്രാസ് ഹൈക്കോടതി. എഐഎഡിഎംകെ നേതാവായ നേതാവായ ട്രാന്‍സ്‌ജെന്‍ഡര്‍ അപ്‌സര റെഡ്ഡി നല്‍കിയ മാനനഷ്ടക്കേസില്‍, യൂട്യൂബര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധി.
വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ വീഡിയോകള്‍ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്‌സര പരാതി നല്‍കിയത്. യൂട്യൂബറായ ജോ മൈക്കല്‍ പ്രവീണിനെതിരെയാണ് പരാതി. നിരന്തരം വീഡിയോസ് അപ്ലോഡ് ചെയ്തതിന് പിന്നാലെ, പരിപാടികളില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും ഇത് കാരണം കടുത്ത മാനസിക സംഘര്‍ഷം നേരിട്ടതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയായിരുന്നു.
യൂട്യൂബില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെങ്കിലും സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള അഭിപ്രായപ്രകടനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോ മൈക്കല്‍ പ്രവീണ്‍ 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.