കുട്ടികള്‍ കളിച്ചുവളരട്ടെ…കളിസ്ഥലങ്ങള്‍ ഇല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍ബന്ധം എന്ന് ഹൈക്കോടതി. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നാലുമാസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കളി സ്ഥലങ്ങളില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സര്‍ക്കുലറില്‍ വ്യക്തമാക്കണം.

കൊല്ലം തേവായൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂളിലെ കളിസ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുന്നത് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയില്‍ ആണ് നിര്‍ദ്ദേശം.

സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഏത് അളവില്‍ വേണം എന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണം. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

More Stories from this section

family-dental
witywide