കൊച്ചി: സംസ്ഥാനം വേനല്‍ച്ചൂടില്‍ വാടിത്തളരുമ്പോള്‍ അഭിഭാഷകര്‍ക്ക് അനുകൂല പ്രമേയം പാസാക്കി ഹൈക്കോടതി. ചൂട് കൂടുന്ന സാഹചര്യത്തില്‍ അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയുടെ അനുമതി. ഇത് സംബന്ധിച്ച പ്രമേയവും പാസ്സാക്കി.
വേനല്‍ക്കാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഫുള്‍ കോര്‍ട്ട് പ്രമേയം പാസ്സാക്കിയത്. ജില്ലാ കോടതികളില്‍ വെള്ള ഷര്‍ട്ടും പാന്റും ധരിച്ച് അഭിഭാഷകര്‍ക്ക് ഹാജരാകാം. മെയ് 31 വരെ കറുത്ത കോട്ടും ഗൗണും നിര്‍ബന്ധമല്ല.
അതേസമയം സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും താപനില 35 ന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. മലയോര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലും ഒഴിച്ച് മറ്റ് 12ജില്ലകള്‍ക്കും ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.