കൊച്ചി: പീഡനക്കേസിലെ ഇരയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ വിവരം വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് ഹൈക്കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെകെ ജോഷിയാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സിബി മാത്യൂസിന്റെ ‘നിർഭയം’ എന്ന പുസ്‌തകത്തിൽ ചില പരാമർശങ്ങളാണ് കേസിന് കാരണം.
ഇരയെ തിരിച്ചറിയാൻ പറ്റുന്ന രീതിയിലായിരുന്നു പരാമർശമെന്നും ഇര, അവരുടെ മാതാപിതാക്കൾ, പ്രദേശം എന്നിവയെപ്പറ്റിയെല്ലാം പറഞ്ഞ് അവരെ പൊതു സമൂഹത്തിൽ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നും പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി. ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്നാണ് കോടതിയെ സമീപിച്ചത്. സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴു ദിവസത്തിനകം നടപടിയെടുക്കാന്‍ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സിബി മാത്യൂസിനെതിരായ പരാതി തള്ളിയ പൊലീസ് മേധാവിയുടെ നടപടി ഹൈക്കോടതി അസാധുവാക്കി.
High courts ordered register case against ex dgp sibi mathews