സുന്ദർ പിച്ചൈയോ സത്യ നദെല്ലയോ അല്ല! ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന 10 സിഇഒമാരിലെ ഇന്ത്യക്കാരനെ അറിയുമോ?

ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 സിഇഒമാരിൽ ഇന്ത്യൻ വംശജനായ ഉദ്യോ​ഗസ്ഥനും. മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ലയോ ഗൂഗിളിൻ്റെ ടോപ്പ് എക്‌സിക്യൂട്ടീവ് സുന്ദർ പിച്ചൈയോ അല്ലെന്നതാണ് കൗതുകം. പാലോ ആൾട്ടോ നെറ്റ്‌വർക്കിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നികേഷ് അറോറയാണ് പട്ടികയിൽ ഇടം പിടിച്ചത്. സി-സ്യൂട്ട് കോമ്പിൻ്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

സുന്ദർ പിച്ചൈയും സത്യ നദെല്ലയും പട്ടികയിൽ ഇടം നേടിയില്ലെന്നതാണ് കൗതുകം. 2023 ൽ നികേഷ് അറോറയുടെ വാർഷിക ശമ്പളം 151.4 മില്യൺ ഡോളറായിരുന്നുവെന്നാണ് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ, യഥാർഥ ശമ്പളം 266.4 ദശലക്ഷം ഡോളറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ നികേഷ് പത്താം സ്ഥാനത്താണ്. ഡൽഹിയിലെ എയർഫോഴ്‌സ് പബ്ലിക് സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ് അറോറയ ഗൂഗിളിൻ്റെ ചീഫ് ബിസിനസ് ഓഫീസറായിരുന്നു.

2014 ൽ ഗൂഗിൾ വിട്ടശേഷം ജപ്പാനിൽ സോഫ്റ്റ്‌ബാങ്കിനെ നയിച്ച അദ്ദേഹം 2018 മുതൽ സൈബർ സുരക്ഷാ സ്ഥാപനമായ പാലോ ആൾട്ടോ നെറ്റ്‌വർക്കിൻ്റെ മേധാവിയാണ്. 2023 ൽ 1.4 ബില്യൺ ഡോളർ സമ്പാദിച്ച ടെസ്‌ല സിഇഒ എലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. പലൻഡിർ ടെക്‌നോളജീസിൻ്റെ അലക്‌സാണ്ടർ കാർപ് 1.1 ബില്യൺ ഡോളറിലധികം നേടി പട്ടികയിൽ രണ്ടാമത് നിൽക്കുന്നു.

highest-paid Indian-origin tech CEO in the US who earns more than Sundar Pichai

More Stories from this section

family-dental
witywide