ഡികെയും ഹൂഡയുമെത്തി, സർക്കാരിനെ രക്ഷിച്ചെടുത്ത് ‘ബജറ്റ്’, പ്രതിസന്ധികൾക്കിടെ ബജറ്റ് പാസാക്കി ഹിമാചൽ സർക്കാർ; ഭീഷണി ഒഴിയുന്നു

ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന്‍റെ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നു. കടുത്ത അനിശ്ചിതത്വങ്ങൾക്കിടെ ബജറ്റ് പാസാക്കാൻ സർക്കാരിന് സാധിച്ചതോടെ കാര്യങ്ങൾ കോൺഗ്രസിന്‍റെ കൈപ്പിടിയിലേക്ക് എത്തിക്കുകയാണ്. ബജറ്റിന് തൊട്ടുമുമ്പ് സ്പീക്കർ ഇറങ്ങിക്കളിച്ചതാണ് കോൺഗ്രസിന് മെച്ചമായത്. ജയറാം ഠാക്കൂർ അടക്കം 14 ബി ജെ പി എം എൽ എമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബജറ്റ് പാസാക്കിയത്. രാജ്യസഭ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയിലേറ്റ കനത്ത പ്രഹരം മറികടക്കാൻ ഇതിലൂടെ സുഖ്‌വിന്ദർ സിങ് സർക്കാരിന് സാധിച്ചു എന്നാണ് വിലയിരുത്തൽ. ബജറ്റ് പാസായ സ്ഥിതിക്ക് സർക്കാരിന് വിശ്വാസവോട്ട് തേടേണ്ടിവരില്ലെന്നും വിലയിരുത്തലുകളുണ്ട്. ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ അഭിഷേക് മനു സിങ്വി പരാജയപ്പെട്ടതോടെ സർക്കാർ‌ പ്രതിസന്ധിയിലായിരുന്നു. ആറ് കോൺ​​ഗ്രസ് എംഎൽഎമാരും കോൺഗ്രസിന് പിന്തുണ നൽകിയിരുന്ന മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപിക്ക് വോട്ട് ചെയ്തതോടെയാണ് സഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും കോൺ​ഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടത്. ക്രോസ് വോട്ടിങ് നടന്നതിന് പിന്നാലെ കോ​ൺഗ്രസ് സർക്കാർ രാജിവെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്പീക്കറെ അടക്കം കളത്തിലിറക്കിയുള്ള കോൺഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം ബി ജെ പി കേന്ദ്രങ്ങളെയും ഞെട്ടിക്കുന്നതായിരുന്നു. അതിനിടെ ഹിമാചൽപ്രദേശ് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര ഹൂഡയും ഷിംലയില്‍ എത്തിയിട്ടുണ്ട്. വിമത എം എൽ എമാരോടടക്കം ചർച്ച ചെയ്ത് പ്രശ്നപരിഹാരം കാണുമെന്ന് ഇരുവരും പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാമെന്ന ബി ജെ പിയുടെ മോഹം നടക്കില്ലെന്നും ഇരുവരും വ്യക്തമാക്കി.

Himachal Pradesh Political Crisis Live Updates Sukhvinder singh sukhu govt successfully present budget

More Stories from this section

family-dental
witywide