ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്ന ബിൽ പാസാക്കി ഹിമാചല്‍ പ്രദേശ് നിയമസഭ. ചൊവ്വാഴ്ചയാണ് വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിന് അംഗീകാരം നല്‍കിയത്. സംസ്ഥാന ആരോഗ്യ-സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രിയായ ദാനി റാം ഷാന്‍ഡില്‍ ആണ് ബില്‍ അവതരിപ്പിച്ചത്.
ഫെബ്രുവരിയില്‍ ഹിമാചല്‍ പ്രദേശിലെ വിധാന്‍ സഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, നിയമസഭ അംഗീകാരം നല്‍കിയ ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും. ഗവര്‍ണര്‍ബില്‍ അംഗീകരിക്കുന്നതോടെ രാജ്യത്ത് വിവാഹപ്രായം സംബന്ധിച്ച സുപ്രധാന നിയമനിര്‍മാണം നടത്തുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നായി ഹിമാചല്‍പ്രദേശ് മാറും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിവാഹം കഴിച്ചയയ്ക്കുന്നത് തടയാന്‍ വേണ്ടിയാണ് 2006ല്‍ ശൈശവ വിവാഹ നിരോധന നിയമം നിലവില്‍ വന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും ലിംഗ സമത്വം ഉറപ്പാക്കാനും ഉന്നതവിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പുവരുത്താനും സാധിക്കുമെന്ന് ദാനി റാം ഷാന്‍ഡില്‍ പറഞ്ഞു.
himchal pradesh women’s marriagiable age increase to 21 years old