‘അതെല്ലാം വ്യക്തിപരമായ ധാരണ’; കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി, ഇ.ഡിക്ക് തിരിച്ചടി

ന്യൂഡൽഹി: ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടിയെടുക്കണമെന്ന എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. ലോക്സഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ തനിക്ക് വീണ്ടും ജയിലിൽ പോകേണ്ടതില്ലെന്ന കെജ്രിവാളിന്റെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്.

നിങ്ങൾ എഎപിക്ക് വോട്ട് ചെയ്‌താൽ ഞാൻ വിജയിക്കും. ജയിലിൽ തിരികെ പോകേണ്ടതില്ലഎന്ന കെജ്രിവാളിന്റെ പരാമർശം ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാണ് ഹർജിയിൽ ഇഡി ചൂണ്ടിക്കാട്ടിയത്. എന്നാൽ കെജ്‍രിവാൾ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന് കോടതി അറിയിച്ചു. വ്യക്തിപരമായ അഭിപ്രായമാണ് പങ്കുവച്ചതെന്നും അതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

കെജ്‍രിവാളിന്റെ അനുമാനങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് സാധിക്കില്ലെന്നും കോടതിയുടെ പ്രസ്താവനയിൽ കാര്യങ്ങൾ വിശദമാക്കിയിട്ടുണ്ടെന്നും, സുപ്രീംകോടതി, ജൂൺ 2ന് മുഖ്യമന്ത്രി ജയിലിലേക്ക് മടങ്ങുമെന്നും അറിയിച്ചു. ആർക്കു വേണ്ടിയും തീരുമാനം മാറ്റുകയില്ല. എന്തെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടെങ്കിൽ അത് സ്വാഗതം ചെയ്യുന്നു. ജാമ്യം എന്തൊക്കെ കാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുൻപു തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി പറഞ്ഞു.

More Stories from this section

family-dental
witywide