ന്യൂഡല്‍ഹി: പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിനെതിരായ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ചമുതല്‍ നടത്തിവന്ന ട്രക്ക് സമരം പിന്‍വചിച്ചു. കേന്ദ്രവുമായുള്ള നിര്‍ണായക ചര്‍ച്ചയ്ക്ക് ശേഷമാണ് സമരക്കാര്‍ അയഞ്ഞത്.
ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനാണ് (എഐഎംടിസി) ഇക്കാര്യം അറിയിച്ചത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയതായി എഐഎംടിസി പറഞ്ഞു. ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിലെ പുതിയ ശിക്ഷാ വ്യവസ്ഥകള്‍ക്കെതിരായ പ്രതിഷേധം ഉടന്‍ പിന്‍വലിക്കുമെന്നും ട്രക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
‘ഞങ്ങള്‍ ഭാരതീയ ന്യായ സന്‍ഹിതയ്ക്ക് കീഴിലുള്ള വ്യവസ്ഥകള്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു, എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായുള്ള യോഗത്തിലാണ് തീരുമാനം. നിയമം ഉടന്‍ പാസാക്കില്ലെന്ന് ഉറപ്പ് കിട്ടിയെന്ന് ട്രക്ക് ഉടമകള്‍ പറഞ്ഞു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ അറിയിച്ചു. സമരം ഉടന്‍ അവസാനിപ്പിക്കുമെന്നും ഡ്രൈവര്‍മാരോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.