ഡൽഹി: ഇതിഹാസ ഗോൾകീപ്പറും മലയാളി താരവുമായ പി ആർ ശ്രീജേഷിന് ഇന്ത്യൻ ഹോക്കിയുടെ വലിയ ആദരം. ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടികൊടുത്ത ശേഷം വിരമിച്ച തരത്തിനോടുള്ള ആധര സൂചകമായി ശ്രീജേഷ് ഇക്കാലമത്രയും ധരിച്ചിരുന്ന 16-ാം നമ്പർ ജെഴ്സി ഹോക്കി ഇന്ത്യ പിൻവലിച്ചു. രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജെഴ്‌സി ധരിച്ചിരുന്ന 36 കാരന്റെ കൈകൾ ഇന്ത്യൻ ഹോക്കിക്ക് പലപ്പോഴും ‘ദൈവത്തിന്റെ കൈ’ ആയിരുന്നു. പാരിസ് ഒളിമ്പിക്സിലടക്കം അത് ലോകം കണ്ടതാണ്. ഇന്ത്യൻ ഹോക്കിക്ക് അത്രമേൽ വലിയ നേട്ടങ്ങൾ സമ്മാനിച്ച മലയാളി താരം ധരിച്ചിരുന്ന ജെയ്‌സി നമ്പർ ആയ ’16’ ഇനിയൊരു തരത്തിനും നൽകില്ലെന്നാണ് തീരുമാനമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറിഅറിയിച്ചു.
അതേസമയം ഒളിമ്പിക്സിന് പിന്നാലെ വിരമിച്ച ശ്രീജേഷ്യ ജൂനിയർ ദേശീയ പരിശീലകൻ്റെ റോളിലേക്ക് മാറുമെന്നും ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിംഗ് അറിയിച്ചു. ജൂനിയർ ടീമിലെ പുതിയ പ്രതിഭകളെ വളർത്തിയെടുക്കുക എന്നതാണ് ഇനി ശ്രീജേഷിൻ്റെ ചുമതല, തന്നെ പോലെ മാസ്മരിക കഴിവുള്ള മറ്റ് നിരവധി ഗോൾകീപ്പർമാരെ അദ്ദേഹം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും സിംഗ് വിവരിച്ചു.