ഓസ്കർ; ഓ…… ഓപ്പണ്‍ഹൈമർ, കിലിയന്‍ മർഫി മികച്ച നടന്‍, ക്രിസ്റ്റഫർ നോളന്‍ മികച്ച സംവിധായകന്‍; എമ്മ സ്റ്റോൺ മികച്ച നടി

ലോസാഞ്ചസിലെ ഡോൾബി തിയേറ്ററിൽ 96-ാമത് ഓസ്‌കർ അവാർഡ് രാവിലെ താരമായത് ഓപ്പണഹൈമർ . മികച്ച ചിത്രം ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫർ നോളന്റെ ഓപ്പണ്‍ഹൈമർ. മികച്ച സംവിധായകന്‍, നടന്‍, സഹനടന്‍, ഒറിജിനല്‍ സ്കോർ, മികച്ച ചിത്രം സംയോജനം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലാണ് ഓപ്പണ്‍ഹൈമറിന്റെ നേട്ടം.

ക്രിസ്റ്റഫർ നോളനാണ് സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. കിലിയന്‍ മർഫിയാണ് മികച്ച നടന്‍. കിലിയന്‍ മർഫിയുടെ കരിയറിലെ ആദ്യ ഓസ്കറാണിത്. റോബർട്ട് ഡൗണി ജൂനിയർ സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.

എമ്മ സ്റ്റോണാണ് മികച്ച നടി. പുവർ തിങ്സിലെ അഭിനയമികവിനാണ് അവാർഡ്. ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫാണ് മികച്ച സഹനടി. ദ ഹോള്‍ഡോവേഴ്സിലെ പ്രകടനത്തിനാണ് പുരസ്കാരം. ഹോളിവുഡിലെ മികച്ച താരങ്ങൾ ഒരുമിച്ച വേദിയിൽ ഹാസ്യനടൻ ജിമ്മി കിമ്മലായിരുന്നു ആങ്കർ.

ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫാണ് മികച്ച സഹനടി. ദ ഹോള്‍ഡോവർസിലെ പ്രകടനത്തിനാണ് പുരസ്കാരം.

പുരസ്കാരങ്ങള്‍

മികച്ച സംവിധായകന്‍ – ക്രിസ്റ്റഫർ നോളന്‍ (ഓപ്പണ്‍ഹൈമർ)

മികച്ച നടന്‍ – കിലിയന്‍ മർഫി (ഓപ്പണ്‍ഹൈമർ)

മികച്ച നടി – എമ്മ സ്റ്റോൺ ( പുവർ തിങ്സ്)

ഒറിജിനല്‍ സോങ് – വാട്ട് വാസ് ഐ മെ‌യ്‌ഡ് ഫോർ (ബാർബി)

ഒറിജിനല്‍ സ്കോർ – ഓപ്പണ്‍ഹൈമർ

ബെസ്റ്റ് സൗണ്ട് – ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

മികച്ച സഹനടി – ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് (ദ ഹോള്‍ഡോവഴ്സ്)

മികച്ച സഹനടന്‍ – റോബർട്ട് ഡൗണി ജൂനിയർ (ഓപ്പണ്‍ഹൈമർ)

മികച്ച ഛായാഗ്രഹണം – ഓപ്പണ്‍ഹൈമർ

മികച്ച ചിത്രം സംയോജനം – ഓപ്പണ്‍ഹൈമർ

ബെസ്റ്റ് വിഷ്വല്‍ എഫക്‌ട്സ് – ഗോഡ്‌സില്ല മൈനസ് വണ്‍

മികച്ച അന്താരാഷ്ട്ര ചിത്രം – ദ സോണ്‍ ഓഫ് ഇന്‍ട്രെസ്റ്റ്

വസ്ത്രാലങ്കാരം – ദ പൂവർ തിങ്‌സ്

ബെസ്റ്റ് മേക്ക്അപ്പ് – ദ പൂവർ തിങ്‌സ്

മികച്ച അവലംബിത തിരക്കഥ – അനാട്ടമി ഓഫ് എ ഫോള്‍

മികച്ച അനിമേഷന്‍ ചിത്രം – ദി ബോയ്‌ ആന്‍ഡ് ദി ഹേറോണ്‍

ബെസ്റ്റ് അനിമേറ്റഡ് ഷോർട്ട് – വാർ ഈസ് ഓവർ, ഇന്‍സ്പേഡ് ബൈ ദ മ്യൂസിക് ഓഫ് ജോണ്‍ ആന്‍ഡ് യോകൊ

ബെസ്റ്റ് ഡോക്യുമെന്ററി ഷോർട്ട് – ദ ലാസ്റ്റ് റിപ്പയർ ഷോപ്പ്

ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചർ – 20 ഡെയ്‌സ് ഇന്‍ മരിയുപോള്‍

ലൈവ് ആക്ഷന്‍ ഷോർട്ട് ഫിലിം – ദ വന്‍ഡർഫുള്‍ സ്റ്റോറി ഓഫ്‍ ഹെന്‍റി ഷുഗർ

Hollywood’s biggest Event The Oscars Began in Los Angeles

More Stories from this section

family-dental
witywide