തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊടും ചൂട് തുടരുന്നു. 14 ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്ന സ്ഥിതിയണ് ഇന്നുള്ളത്. മാത്രമല്ല, താപനില ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കിയിലും വയനാടും ഒഴികെ ബാക്കി 12 ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസും, കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പെങ്കിലും ചിലയിടങ്ങളില്‍ 45 ഡിഗ്രിവരെ രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Tags: