തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ച് വേനല്‍ച്ചൂട് കൂടുന്നു. ഇതോടെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്നും നാളെയുമായി ചൂട് കൂടാന്‍ സാധ്യത ഉള്ളതിനാല്‍ നാല് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, കോട്ടയം ജില്ലയില്‍ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, സാധാരണയെക്കാള്‍ 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ താപനിലയാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ ജാഗ്രത പുറപ്പെടുവിച്ച ജില്ലയെ കാത്തിരിക്കുന്നത്.