
ഇടുക്കി: ജപ്തി നടപടികളുടെ ഭാഗമായി വീട് ഒഴിപ്പിക്കാൻ ചെന്ന ബാങ്ക് അധികൃതരുടെയും പൊലീസിന്‍റെയും മുൻപിൽ വെച്ച് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. 80 ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഇവരെ രക്ഷിക്കാൻ ശ്രമിച്ച എസ് ഐയും വനിതാ സിവിൽ പൊലീസ് ഓഫീസറും ഗുരുതരമായി പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബിനോയി, വനിതാ സിവിൽ പൊലീസ് ഓഫീസർ അമ്പിളിയും എന്നിവർക്കാണ് പൊള്ളലേറ്റത്. വനിതാ പൊലീസ് ഓഫീസർ പാലാരിവട്ടം മെഡിക്കൽ സെന്‍ററിലും എസ് ഐ കട്ടപ്പന സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ നെടുങ്കണ്ടം ബ്രാഞ്ചിൽ നിന്നും ലോൺ എടുത്തതിനെ തുടർന്നായിരുന്നു ജപ്തി നടപടികൾ.
Housewife committed suicide during bank attachment