ഹൂസ്റ്റണ്‍ : തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒരു അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ച് സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മരിക്കുകയും സഹോദരന് പരിക്കേല്‍ക്കുകയും ചെയ്തതു. അനിത (8) യൂലിസ (11), എവെലന്‍ (15) എന്നിവരാണ് മരിച്ചത്. സഹോദരന്‍ ഓസ്‌കര്‍ (21) പരിക്കുകളോടെ ചികിത്സയിലാണ്.
പുലര്‍ച്ചെ 4 മണിയോടെ അമ്മ മെയ്ബിസ് എവെലെന്‍ സെലയ ജോലിക്ക് പോയതിനു ശേഷമായിരുന്നു അപകടം. അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 5:45 ഓടെ തീപിടിത്തമുണ്ടായെന്നാണ് അഗ്‌നിശമന സേനാംഗങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവ സമയത്ത് അതുവഴി പോയ ഒരാള്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട് പൊലീസിനെ വിളിച്ചതോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്.