ഹൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ വിദ്യാർത്ഥികൾക്കായി കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് നടത്തപ്പെടുന്നു. രാവിലെ 9.30 നുള്ള ഇംഗ്ലിഷ് കുർബാനയ്ക്ക് ശേഷം കുട്ടികൾക്കായി വിവിധ വിനോദ പരിപാടികള്‍ നടത്തും. ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട് . മുതിർന്നവർക്കും പങ്കെടുക്കാവുന്നതാണ്.
പാരിഷ് എസ്‌സിക്യൂട്ടീവ്, പരിഷ്‌കൗൺസിൽ അംഗങ്ങൾ, സിസ്റ്റേഴ്സ്, യുവജനങ്ങൾ തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. രാവിലെ 7.30 ന്റെ കുർബാനയ്ക്കുശേഷം ഭക്ഷണ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്.
ഉച്ചയ്ക്ക് ഒരു മണി മുതൽ ദി ഹോപ്പ് എന്ന മലയാള ചലച്ചിത്രം പ്രദർശിപ്പിക്കും. ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസം ഫെസ്റ്റിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡിആർഇ ജോൺസൻ വട്ടമാറ്റത്തിലും അറിയിച്ചു.