
കെയ്‌റോ: ഇന്ത്യന്‍ മഹാസമുദ്രത്തിലും ചെങ്കടലിലും കപ്പലുകളെ ആക്രമിച്ച് വീണ്ടും ഹൂത്തി വിമതര്‍. ആക്രമണത്തില്‍ ജീവനക്കാര്‍ക്ക് സാരമല്ലാത്ത പരിക്കും കപ്പലുകള്‍ക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ആളില്ലാത്ത ബോട്ട് കപ്പലില്‍ നേരിട്ട് ഇടിച്ചുകയറ്റുന്ന രീതിയിലായിരുന്നു ഹൂത്തികളുടെ ആക്രമണം. ഹൂതി ആക്രമണം നടന്നതായി യു.എസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്.
ചെങ്കടലില്‍ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ട്രാന്‍സ്വേള്‍ഡ് നാവിഗേറ്റര്‍ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലാകട്ടെ സ്റ്റോള്‍ട്ട് സെക്വോയയാണ് ആക്രമിക്കപ്പെട്ടത്. ആക്രണമണത്തിന് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു.
ഹൂതി സൈനിക വക്താവ് യഹിയ സരീയാണ് ആക്രമണ വിവരങ്ങള്‍ പുറത്തുവിട്ടത്. അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം ലംഘിച്ചതാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതുമുതല്‍ ഫലസ്തീന് പിന്തുണ അറിയിച്ച് യെമനിലെ ഹൂതികള്‍ ആക്രമണം ആരംഭിക്കുകയായിരുന്നു.