ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം: അമേരിക്കൻ, ബ്രിട്ടിഷ് കപ്പലുകളെ ആക്രമിച്ചെന്ന് റിപ്പോർട്ട്

ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ വീണ്ടും ചെങ്കടലിൽ ആക്രമണം അഴിച്ചുവിട്ടു. രണ്ട് കപ്പലുകൾക്ക് നേരെ മിസൈൽ പ്രയോഗിച്ചെന്ന് അവർ അവകാശപ്പെട്ടു. അമേരിക്കൻ , ബ്രിട്ടിഷ് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

യെമനിലെ ഹൊദൈദ തുറമുഖത്തിന് പടിഞ്ഞാറ് ചെങ്കടലിൻ്റെ തെക്ക് ഭാഗത്താണ് ആദ്യ ആക്രമണം നടന്നതെന്നും ഇത് കപ്പലിന് ചെറിയ കേടുപാടുകൾ വരുത്തിയെന്നുമാണ് റിപ്പോർട്ടുകൾ. യുകെയുടെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലായ ‘മോർണിംഗ് ടൈഡ്’ ആണ് ആക്രമിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

യെമനിലെ തെക്കൻ തുറമുഖ നഗരമായ ഏഡനിൽ നിന്ന് അതേ ദിവസം രണ്ടാമത്തെ കപ്പൽ ആക്രമിക്കപ്പെട്ടുവെന്ന് വാർത്താ ഏജൻസി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന മാർഷൽ ദ്വീപുകളുടെ പതാക ഘടിപ്പിച്ച ഗ്രീക്ക് ഉടമസ്ഥതയിലുള്ള ‘സ്റ്റാർ നാസിയ എന്ന കപ്പലാണ് ഇതെന്ന് തിരിച്ചറിഞ്ഞു.

ചെറിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത ‘സ്റ്റാർ നാസിയ’യ്ക്ക് നേരെ ഹൂതികൾ മൂന്ന് മിസൈലുകൾ തൊടുത്തുവിട്ടതായും യുകെയുടെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലായ ‘മോർണിംഗ് ടൈഡ്’ -ന് നേരെ മൂന്ന് മിസൈലുകൾ പ്രയോഗിച്ചതായും യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ് അറിയിച്ചു.

Houthis fire at two ships in Red Sea, one was headed to India

More Stories from this section

family-dental
witywide