അമേരിക്കയിലെ ബാൾട്ടിമോറിൽ സിംഗപ്പൂർ ഫ്ലാഗ് വച്ച ഡാലി എന്ന കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് പാലം തകന്നു വീണ് അപകടത്തിൽ പെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്.
സിംഗപ്പൂർ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലായ ഡാലിയാണ് അപകടത്തില്‍പ്പെട്ടത് കപ്പലിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്നത് മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പിനായിരുന്നു. കൂടാതെ, കപ്പലിനെ ജീവനക്കാരെല്ലാം ഇന്ത്യക്കാരുമാണ്. ആർക്കും അപകടത്തിൽ കാര്യമായി പരുക്കേറ്റിട്ടില്ല എന്നാണ് കിട്ടുന്ന വിവരം. എന്നാൽ അപകടത്തിന് തൊട്ടുമുമ്പ് കപ്പലിൻ്റെ പ്രൊപ്പൽഷൻ നഷ്ടമായാതായും കപ്പൽ അപകട സൈറൺ മുഴക്കിയതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കപ്പൽ അമിത വേഗത്തിലായിരുന്നു എന്നും ആരോപണം ഉയരുന്നുണ്ട്. അപകട സൈറൻ മുഴക്കിയതിനാൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതം അതിനു ശേഷം ഉണ്ടായിട്ടില്ല. അത് അപകടത്തിൻ്റെ തീവ്രത കുറച്ചു.
ആരംഭിച്ചയുടനെ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ് ഡാലി കപ്പലിന്റെ യാത്ര. 27 ദിവസത്തെ യാത്ര ആരംഭിച്ച് അരമണിക്കൂര്‍ തികയുന്നതിന് മുമ്പായിരുന്നു അപകടം. ഏപ്രില്‍ 22ന് ശ്രീലങ്കയിലെത്തുന്ന രീതിയിലായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്.
പനാമയില്‍ നിന്നും മാര്‍ച്ച് 19നാണ് കപ്പല്‍ അമേരിക്കയിലെത്തിയത്. രണ്ട് ദിവസത്തിന് ശേഷം ന്യൂയോര്‍ക്കിലെ തുറമുഖത്ത് നിന്നും ബാല്‍ട്ടിമോറിലെത്തുകയായിരുന്നു. അമേരിക്കയിലെ തിരക്കേറിയ തുറമുഖമാണ് ബാല്‍ട്ടമോര്‍. കൂടാതെ അമേരിക്കയുടെ കിഴക്കന്‍ തീരത്ത് യാത്ര നടത്തുന്നതിനുള്ള പ്രധാന കേന്ദ്രം കൂടിയാണ്.
ലോകത്തെ മുന്‍നിര കപ്പല്‍ മാനേജര്‍മാരില്‍ ഒരാളായ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് ക്യാപ്റ്റന്‍ രാജേഷ് ഉണ്ണി. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത രംഗത്തെ മികച്ച നേതൃത്വത്തിനുള്ള അംഗീകാരമായി 2020ല്‍ എറണാകുളം സ്വദേശിയായ രാജേഷ് ഉണ്ണി ലോയ്ഡ്‌സ് ലിസ്റ്റ് മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.
ഹോങ്കോങ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ഷിപ്പ് മാനേജറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സൈനിക സ്‌കൂളില്‍ നിന്നാണ് രാജേഷ് ഉണ്ണി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മുംബൈയിലെ എല്‍ബിഎസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് മാരിടൈം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നിന്നും മറൈനര്‍ ബിരുദം പൂര്‍ത്തിയാക്കി.
ഹോങ്കോങ് ആസ്ഥാനമായ യൂണിവാന്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയിലൂടെ ജോലിയില്‍ തുടക്കം കുറിച്ച രാജേഷ് 2006ലാണ് സിനെര്‍ജി ഗ്രൂപ്പ് സ്ഥാപിച്ച് കപ്പല്‍ വ്യവസായത്തേക്ക് ചുവടുവച്ചത്. ലോകത്തിലെ പ്രമുഖ തുറമുഖങ്ങളില്‍ ഓഫീസുകളുള്ള, 400ഓളം കപ്പലുകളുള്ള വമ്പന്‍ കമ്പനിയായി സിനെര്‍ജി ഗ്രൂപ്പ് ഇന്ന് മാറിയിട്ടുണ്ട്.
കപ്പലുകളെ വിദൂരമായി നിരീക്ഷിക്കാനും യന്ത്രത്തകരാർ നിര്‍ണയം നടത്താനും നിയന്ത്രിക്കാനും സാധിക്കുന്ന എഒടിയുടെ ഒരു കേന്ദ്രം അദ്ദേഹം സിംഗപ്പൂരും സ്ഥാപിച്ചിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഗവര്‍ണറായ അദ്ദേഹം തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോര്‍ഡിലേക്ക് അടുത്തകാലത്ത് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്
how A Malayali’s Synergy marine Group is related to Baltimore Bridge Accident