‘എല്ലാവരുടേയും മുന്നില്‍ വെച്ച് സംവിധായകന്‍ തല്ലിയിട്ടുണ്ട്’, സഹകരിച്ചില്ലെങ്കിൽ അവസരമില്ലാതാകുന്ന അവസ്ഥയെന്നും പദ്മപ്രിയ

സിനിമാ മേഖലയിലെ പ്രശ്നങ്ങളെ പരാമർശിച്ച് നടി പത്മപ്രിയ. സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വമെന്നും സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ കുറവാണെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു നടി.

നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നതെന്നും അവരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും ചൂണ്ടികാട്ടിയ നടി സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് വ്യക്തമാക്കി.

തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തല്ലിയെന്നും നടി വെളിപ്പെടുത്തി. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. ടെക്നിക്കൽ മേഖലയിലും സ്ത്രീ പ്രാതിനിധ്യം കുറവെന്ന് പത്മപ്രിയ പറഞ്ഞു.

2022ൽ ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠന പ്രകാരം നിർമാണം, സംവിധാനം, ഛായ​ഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നെന്നും എന്നാൽ 2023ൽ അത് മൂന്ന് ശതമാനമായി ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 35 വയസ്സ് കഴിഞ്ഞാൽ ജൂനിയർ ആർട്ടിസ്റ്റിന് ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായ ഭക്ഷണം നൽകാറില്ല, ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം എന്ന സ്ഥിതിയാണെന്നും നടി പറഞ്ഞു. അല്ലെങ്കിൽ അവസരം ഇല്ലാതാകുന്ന സാഹചര്യമാണ് സിനിമയിൽ ഉള്ളതെന്നും പദ്മപ്രിയ കൂട്ടിച്ചേർത്തു.

2017ൽ തന്റെ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായെന്നും അപ്പോഴാണ് നിയമസഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ കൂട്ടിച്ചേ‍ർത്തു.

More Stories from this section

family-dental
witywide