മകൻ ലോക ചാംപ്യനായത് അറിഞ്ഞ നിമിഷം: ഗൂകേഷിൻ്റെ പിതാവിൻ്റെ പ്രതികരണം വൈറൽ – വിഡിയോ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ് രാജ്യത്തിന് മുഴുവൻ അഭിമാനമായി. സിംഗപ്പൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ 14-ാമത്തെയും അവസാനത്തെയും ക്ലാസിക്കൽ ഗെയിമിൽ വിജയിച്ച് നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറനെ (7.5-6.5) ന് ഗുകേഷ് പരാജയപ്പെടുത്തി.

ഇരുപത്തിരണ്ടാം വയസ്സിൽ കിരീടം ചൂടിയ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഗാരി കാസ്പറോവിൻ്റെ റെക്കോർഡാണ് 18 വയസ്സുകാരനായ ഗുകേഷ് തിരിത്തിക്കുറിച്ചത് . ലോകമെമ്പാടുമുള്ള ഗുകേഷിന് ആശംസകൾ പ്രവഹിക്കാൻ തുടങ്ങി, എന്നാൽ അദ്ദേഹത്തിൻ്റെ വിജയം പിതാവിനുള്ള ഏറ്റവും വലിയ സമ്മാനമായി മാറി. ഇഎൻടി സ്പെഷലിസ്റ്റായിരുന്ന ഡോ. രജനീകാന്താണ് ഗുകേഷിൻ്റെ പിതാവ്. മകനു വേണ്ടി അദ്ദേഹം ജോലിതന്നെ വേണ്ടെന്നു വച്ച മനുഷ്യനാണ്. മകൻ ചെസിലെ ലോക ചാംപ്യനായ വിവരം അദ്ദേഹം അറിഞ്ഞപ്പോളുള്ള പ്രതികരണമാണ് ഇപ്പോൾ സോഷ്യ ൽ മീഡിയയിൽ വൈറലാകുന്നത്. കളി നടക്കുന്ന വേദിക്കു പുറത്ത് അക്ഷമനായി കാത്തുനിൽക്കുന്ന, വിജയം അറിഞ്ഞ നിമിഷം കണ്ണുനിറഞ്ഞ പിതാവിൻ്റെ പ്രതികരണം ഏവരുടേയും ഹൃദയം നിറയ്ക്കുന്നതായിരുന്നു.

ഗുകേഷിൻ്റെ അമ്മ പത്മകുമാരി ചെന്നൈയിൽ മൈക്രോബയോളിജിസ്റ്റാണ്. അവരുടെ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്. പലപ്പോഴും സ്പോണസർമാരെ കിട്ടാതെ മൽസരങ്ങളിൽ പങ്കെടുക്കാൻ പോകാനായി കുടുംബം വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. ഗുകേഷിന് 7 വയസ്സുള്ളപ്പോഴാണ് തനിക്ക് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനാകണം എന്ന ആഗ്രഹം അവൻ പറഞ്ഞത്. അവൻ്റെ ആഗ്രത്തിനു വേണ്ടി അവൻ്റെ മാതാപിതാക്കൾ കൂട്ടുനിന്നു. അവരുടെ ജോലിയും മോഹങ്ങളും എല്ലാം മാറ്റിവച്ചു. 11 വർഷത്തിനിപ്പുറം അവരുടെ ത്യാഗങ്ങൾ വിലമതിക്കപ്പെട്ടിരിക്കുകയാണ്.

How Gukeshs Father reacted when he came to know that Gukesh is the world chess Champion

More Stories from this section

family-dental
witywide