വാഷിങ്ടൺ: ചുഴലിക്കാറ്റ് സീസണിന് ഏകദേശം മൂന്ന് മാസങ്ങൾ കൂടി ശേഷിക്കെ ഉണ്ടാകാൻ പോരുന്ന ചുഴലിക്കാറ്റുകൾക്ക് പേരിട്ടു. വരാനിരിക്കുന്ന ചുഴലിക്കാറ്റുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നാഷണൽ ഹാരികെയിൻ സെന്റർ മെയിൽ പുറത്തിറക്കും. അതേസമയം, കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി അതിൻ്റെ ആദ്യ സീസൺ ഔട്ട്ലുക്ക് ഏപ്രിൽ ആദ്യം പുറത്തിറക്കും. 1933ന് ശേഷം ഏറ്റവും മോശമായ കാലാവസ്ഥയായിരുന്നു 2023 എന്നാണ് വിലയിരുത്തൽ. ആകെ 20 പേരുള്ള കൊടുങ്കാറ്റുകൾ ഉണ്ടായി. അതിൽ മൂന്നെണ്ണം കനത്ത നാശം വിതച്ചു. 2024 സീസണിലെ കൊടുങ്കാറ്റുകളുടെ 21 പേരുകൾ ഇങ്ങനെ
ആൽബെർട്ടോ
ബെറിൽ
ക്രിസ്
ഡെബി
ഏണസ്റ്റോ
ഫ്രാൻസിൻ
ഗോർഡൻ
ഹെലൻ
ഐസക്ക്
ജോയ്സ്
കിർക്ക്
ലെസ്ലി
മിൽട്ടൺ
നദീൻ
ഓസ്കാർ
പാറ്റി
റാഫേൽ
സാറ
ടോണി
വലേറിയ
വില്യം
യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനാണ് ചുഴലിക്കാറ്റുകളുടെ പേരുകളുടെ പട്ടിക നിർണ്ണയിക്കുന്നത്. നേരത്തെ ക്രമരഹിതമായിട്ടായിരുന്നു ചുഴലിക്കാറ്റുകൾക്ക് പേരിട്ടിരുന്നത്. ചിലർ കാമുകിമാരുടെയും ഭാര്യമാരുടെയും പേരിടാൻ തുടങ്ങി.
തുടർന്ന്, കൊടുങ്കാറ്റുകളെ വേഗത്തിൽ തിരിച്ചറിയാനും മുന്നറിയിപ്പ് സന്ദേശങ്ങൾ എളുപ്പമാക്കാനും ചുഴലിക്കാറ്റുകൾക്ക് മനുഷ്യനാമങ്ങൾ നൽകാൻ ദേശീയ കാലാവസ്ഥാ സേവനം തീരുമാനിച്ചു. 1953 ൽ, യുഎസ് കാലാവസ്ഥാ വിദഗ്ധർ അക്ഷരമാലാക്രമത്തിൽ സ്ത്രീ പേരുകൾ ഉപയോഗിക്കാൻ തുടങ്ങി. 1979-ൽ, അവർ ഓരോ ആറ് വർഷത്തിലും പുരുഷനാമങ്ങളും ഉപയോഗിച്ചു.
hueeicane name for the upcoming season