ക്ഷണിച്ചത് 2216 ഉദ്യോഗാർഥികളെ , എത്തിയത് 25000ത്തോളം പേർ, എയർ ഇന്ത്യ ലോഡർ ജോലിക്കായി തിക്കും തിരക്കും

മുംബൈ: എയർ ഇന്ത്യയുടെ ലോഡർ ജോലി അഭിമുഖത്തിനായി മുംബൈ വിമാനത്താവളത്തിൽ എത്തിയത് 25000ത്തിലധം ഉദ്യോ​ഗാർഥികൾ. 2,216 ഒഴിവുകളിലേക്കാണ് അഭിമുഖത്തിന് ആളുകളെ ക്ഷണിച്ചത്. എന്നാൽ 25,000-ലധികം അപേക്ഷകർ എത്തിയതായി എയർ ഇന്ത്യ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എയർ ഇന്ത്യ ജീവനക്കാർ പാടുപെട്ടു. അപേക്ഷകർക്ക് ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു.

ശമ്പളം പ്രതിമാസം 20,000 രൂപ മുതൽ 25,000 വരെയായിരുന്നു വാ​ഗ്ദാനം. ഓവർടൈം അലവൻസടക്കം ഏകദേശം 30000 രൂപവരെ ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. അടിസ്ഥാന വിദ്യാഭ്യാസമാണ് യോ​ഗ്യത. ശാരീരിക ക്ഷമതയും തെളിയിക്കണം.

അഭിമുഖത്തിവായി 400 കിലോമീറ്ററിലധികം യാത്ര ചെയ്ത് എത്തിയവരുമുണ്ട്. ബിരുദ, ബിരുദാനന്തര യോ​ഗ്യതയുള്ളവരും എത്തി. വിമാനത്തിൽ ലഗേജുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ് ലോഡറുകളുടെ ജോലി. ലഗേജ് ബെൽറ്റുകൾ, റാംപ് ട്രാക്ടറുകൾ എന്നിവയുടെ പ്രവർത്തനവും ഇവരുടെ മേൽനോട്ടത്തിലായിരിക്കും. ഓരോ വിമാനത്തിനും കുറഞ്ഞത് അഞ്ച് ലോഡറുകൾ ആവശ്യമാണ്.

huge crowd emerge for Air India lodder Interview