വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയിലെ കാന്റ് റെയില്‍വേ സ്റ്റേഷനിലെ വാഹന പാര്‍ക്കിംഗ് ഏരിയയില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 200 ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പറയുന്നത്. സംഭവത്തില്‍ കത്തിനശിച്ച ഇരുചക്രവാഹനങ്ങളില്‍ ഭൂരിഭാഗവും റെയില്‍വേ ജീവനക്കാരുടേതാണെന്ന് അധികൃതര്‍ പറഞ്ഞു.
റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പുക മൂടിയ സ്ഥിതിയിലാണ്. റെയില്‍വേ പൊലീസ് (ജിആര്‍പി), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്), ലോക്കല്‍ പൊലീസ് ടീം എന്നിവയുടെ ടീമുകള്‍ക്കൊപ്പം 12 ഓളം അഗ്‌നിശമന സേനാ വാഹനങ്ങള്‍ തീ അണയ്ക്കാന്‍ സ്ഥലത്തെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായത്.
Tags: