ഐസ്ക്രീമിൽ വിരൽ! ഒറ്റ നിമിഷത്തിൽ ഞെട്ടി യുവതി, പിന്നാലെ പരാതി, അന്വേഷണം, ഫോറൻസിക്ക്‌ പരിശോധന

മുംബൈ: മുബൈയിലെ മലാഡിൽ ഐസ്ക്രീമിൽ കൈവിരൽ കണ്ടെത്തിയതായി പരാതി. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് മനുഷ്യന്റെ വിരൽ കണ്ടെത്തിയതെന്ന് പരാതിയുയർന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യമ്മോ എന്ന കമ്പനിയുടേതാണ് ഐസ്ക്രീം. പരാതിക്ക് പിന്നാലെ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. ലഭിച്ച കൈവിരലിന്‍റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനും പൊലീസ് തീരുമാനിച്ചു. ഐസ്ക്രീം പാക്കറ്റ് തുറന്നപ്പോൾ കൈ വിരലിന്‍റെ ഭാഗം കണ്ട് ഞെട്ടിയെന്നും ഉടൻ പൊലീസിനെ സമീപിച്ചെന്നും യുവതി പറഞ്ഞു.

More Stories from this section

family-dental
witywide