ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഡെബി വ്യാഴാഴ്ച പുലർച്ചെ സൗത്ത് കരോലിന തീരത്ത് എത്തി. കനത്തമഴയും വെള്ളപ്പൊക്കവും പ്രദേശത്ത് നാശം വിതച്ചു. തിങ്കളാഴ്ച മുതൽ ഡെബി തെക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആഞ്ഞടിക്കാൻ തുടങ്ങിയതിനുശേഷം ചില സ്ഥലങ്ങളിൽ 25 ഇഞ്ചിലധികം മഴ പെയ്തിട്ടുണ്ട്. ഡെബി ഇപ്പോൾ വേഗത കൂട്ടി, കരോലിനസിൽ നിന്ന് വടക്കോട്ടും വടക്കുകിഴക്കോട്ടും നീങ്ങികയാണ്. കനത്ത മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവ തുടരുമെന്ന് നാഷണൽ വെതർ സർവീസിലെ കാലാവസ്ഥാ നിരീക്ഷകൻ റിച്ച് ബാൻ മുന്നറിയിപ്പ് നൽകി.
മിഡ്-അറ്റ്‌ലാൻ്റിക് സംസ്ഥാനങ്ങളിലും ന്യൂയോർക്കിൻ്റെയും ന്യൂ ഇംഗ്ലണ്ടിൻ്റെയും ചില ഭാഗങ്ങളിൽ അപകടകരമാം വിധം വെള്ളപ്പൊക്കത്തിന് കാരണമാകും വിധം കാര്യമായ മഴ പെയ്യുമെന്നും, ഇൻ്റർസ്‌റ്റേറ്റ് 95 ൻ്റെ സമീപമുള്ള വലിയ നഗരങ്ങൾക്ക് ചില ഭാഗങ്ങളിലും വലിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ വിർജീനിയ മുതൽ വെർമോണ്ട് വരെ വെള്ളിയാഴ്ച ചുഴലിക്കാറ്റുണ്ടാകും.
കഴിഞ്ഞ മാസം രണ്ടുതവണ വെള്ളപ്പൊക്കമുണ്ടായ വടക്കൻ വെർമോണ്ടിൽ ഇനിയും വെള്ളപ്പൊക്ക സാധ്യത നിലനൽക്കുന്നു. ജൂലൈ 30-ന് സംസ്ഥാനത്തിൻ്റെ വടക്കുകിഴക്കൻ ഭാഗത്ത് ബെറിൽ ചുഴലിക്കാറ്റുമൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ഗ്രാമീണ പട്ടണമായ ലിൻഡണിൽ പാലങ്ങൾ തകരുകയും വീടുകൾ നശിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും റോഡുകൾ ഒലിച്ചുപോവുകയും ചെയ്തിരുന്നു.