ഫ്‌ളോറിഡയില്‍ നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റ് അറ്റ്‌ലാന്റയിലേക്കും ; ചരിത്രത്തിലാദ്യമായി മിന്നല്‍പ്രളയ മുന്നറിയിപ്പ്

അറ്റ്‌ലാന്റ: ഹെലന്‍ ചുഴലിക്കാറ്റ് അറ്റ്‌ലാന്റയിലേക്കും വ്യാപിക്കുന്നതിനാല്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കി.

ജോര്‍ജിയ സംസ്ഥാനത്തെ അറ്റ്‌ലാന്റ നഗരത്തില്‍ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് എത്തുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി അറ്റ്‌ലാന്റയില്‍ കനത്ത മഴയാണ്. നിരവധി റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്രകള്‍ ഒഴിവാക്കണമെന്നും വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും മുന്നറിയിപ്പുണ്ട്. മഴക്കെടുതികളില്‍പ്പെട്ട 25 പേരെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഹെലന്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ രണ്ടെണ്ണം ജോര്‍ജിയയിലെ വീലര്‍ കൗണ്ടിയിലാണ്.

More Stories from this section

family-dental
witywide