അമേരിക്കയിൽ കനത്ത നാശം വിതച്ച് ‘ഹെലൻ’, 50 ലേറെ മരണം; 50 ലക്ഷത്തോളം പേർ ഇരുട്ടിലായി, അതീവ ജാഗ്രത തുടരുന്നു

ഫ്ലോറിഡ: അമേരിക്കയുടെ ദക്ഷിണ മേഖലയിൽ കനത്ത നാശംവിതയ്ക്കുകയാണ് ഹെലൻ ചുഴലിക്കാറ്റ്‌. ഫ്ലോറിഡ, ജോർജിയ, നോർത്ത്‌ കാരലിന, സൗത്ത്‌ കാരലിന എന്നിവിടങ്ങളിലായി 50 ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതിബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടതോടെ 50 ലക്ഷത്തിലധികം പേർ ഇരുട്ടിലായി. 800 വിമാനസർവീസുകൾ റദ്ദാക്കി. വെള്ളപ്പൊക്കം രൂക്ഷമാകുന്നതിനാൽ നോർത്ത്‌ കാരലിനയിൽനിന്ന്‌ ജനങ്ങൾ നിർബന്ധമായും ഒഴിഞ്ഞുപോകണമെന്ന്‌ അധികൃതർ നിര്‍ദേശം നൽകി.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ചുഴലികളിലൊന്നായി (കാറ്റഗറി 4) ഹെലൻ വ്യാഴം രാത്രിയാണ്‌ ഫ്ലോറിഡയിൽ കരതൊട്ടത്‌. മണിക്കൂറിൽ 225 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. കനത്ത മഴയും കാറ്റും നിരവധി കെട്ടിടങ്ങൾ തകർത്തു. ജോർജിയ, സൗത്ത്‌ കാരലിന, സൗത്ത്‌ കാരലിന, ടെന്നസീ, വെർജീനിയ സംസ്ഥാനങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജോർജിയയിലെ അറ്റ്‌ലാന്റ നഗരത്തിൽ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പ്‌ നല്‍കി. നിലവിൽ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ നിലയിൽ വടക്കുദിശയിൽ സഞ്ചരിക്കുകയാണ്‌.

അതിനിടെ ഫ്ലോറിഡയിൽ ഹെലിൻ ചുഴലിക്കാറ്റ് വീശിയടിച്ചതിന് ശേഷം സരസോട്ട തെരുവിലൂടെ നീന്തുന്നചീങ്കണ്ണികളുടെ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കനത്ത പേമാരിയും വെള്ളപ്പൊക്കവും പലയിടങ്ങളിലും ഉണ്ടായതും നദികൾ പലതും കരകവിഞ്ഞതുമാണ് വന്യജീവികൾ നഗരത്തിലെത്താൻ കാരണം. ഇവ നദികളിലൂടെയും മറ്റും ഒഴുകി വന്ന് നഗരങ്ങളിൽ കരപ്പറ്റിയിട്ടുണ്ട്.

More Stories from this section

family-dental
witywide