മില്‍ട്ടണ്‍ ചുഴലിക്കാറ്റ് സരസോട്ടയ്ക്ക് സമീപം കരതൊട്ടു; ഫ്‌ളോറിഡയില്‍ കനത്ത കാറ്റും മഴയും, വൈദ്യുതിയില്ലാതെ അഞ്ചുലക്ഷത്തോളം പേര്‍

ഫ്‌ളോറിഡ: ഒടുവില്‍ ഫ്‌ളോറിഡ ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു, മില്‍ട്ടണ്‍ ചുഴലിക്കാറ്റ് സരസോട്ടയ്ക്ക് സമീപം കരതൊട്ടു. കാറ്റഗറി 3 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരം 8:30 ഓടെയാണ് സിയസ്റ്റ കീയില്‍ കരകയറിയത്. കനത്ത മഴയോടെ ഗള്‍ഫ് തീരത്ത് ആഞ്ഞടിക്കുകയും പെനിന്‍സുലയുടെ ഭൂരിഭാഗവും ചുഴലിക്കാറ്റ് വീശിയടിക്കുകയും ചെയ്യുന്നുണ്ട്.

റ്റാംപാ ബേയുടെ തെക്ക് ഭാഗത്താണ് ചുഴലിക്കാറ്റ് എത്തിയിരിക്കുന്നത്. ഇത് വളരെയധികം ജനസംഖ്യയുള്ളതും ദുര്‍ബലവുമായ പ്രദേശത്തെ ഏറ്റവും മോശമായ വെള്ളപ്പൊക്കത്തിലേക്ക് തള്ളിവിടാനും സാധ്യതയുണ്ട്. റ്റാംപാ ഉള്‍ക്കടലും ഗള്‍ഫ് തീരത്തിന്റെ ഭൂരിഭാഗവും ഇപ്പോഴും മണിക്കൂറില്‍ 120 മൈല്‍ വേഗതയില്‍ ശക്തമായ കാറ്റിനെ നേരിടുകയാണ്.

സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രദേശത്ത് ബുധനാഴ്ച രാത്രി നിരവധി മിന്നല്‍ പ്രളയ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഫോര്‍ട്ട് മിയേഴ്സ്, ഫോര്‍ട്ട് പിയേഴ്സ്, പാം ബീച്ച് ഗാര്‍ഡന്‍സ്, സെന്റ് ലൂസി കൗണ്ടി, കൂടാതെ തെക്ക് ബ്രോവാര്‍ഡ് കൗണ്ടി വരെ പോലും ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തെക്കേ അറ്റത്ത് നാശം വിതച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉച്ചയ്ക്കും വൈകിട്ട് ആറിനും ഇടയില്‍ നൂറോളം ടൊര്‍ണാഡോ മുന്നറിയിപ്പുകള്‍ നല്‍കി.

ശക്തമായ ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങിയപ്പോള്‍, ടാമ്പയിലും നേപ്പിള്‍സിനടുത്തും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലകളിലെല്ലാം മൂന്ന് ഇഞ്ചിലധികം മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

രാത്രി 8 മണിയോടെ ഏതാണ്ട് അഞ്ചുലക്ഷത്തോളം ആളുകള്‍ക്ക് വൈദ്യുതിയില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, കൂടുതലും പിനെലസ്, ഹില്‍സ്ബറോ കൗണ്ടികളിലാണ്.

More Stories from this section

family-dental
witywide