മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി കാറ്റഗറി 1 ലേക്ക്; ഒര്‍ലാന്‍ഡോയിലേക്ക് നീങ്ങുന്നു

ഫ്‌ളോറിഡ: മില്‍ട്ടണ്‍ ചുഴലിക്കാറ്റിന് ഇപ്പോള്‍ മണിക്കൂറില്‍ 90 മൈല്‍ വേഗതയുണ്ടെന്നും ഇത് കാറ്റഗറി 1 ചുഴലിക്കാറ്റായി മാറുന്നുവെന്നും ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. റ്റാംപായില്‍ നിന്നും ഒര്‍ലാന്‍ഡോയിലേക്കാണ്‌ ചുഴലിക്കാറ്റ് നീങ്ങുന്നത്. ഇപ്പോള്‍ ഒര്‍ലാന്‍ഡോയി നിന്ന് 40 മൈല്‍ തെക്ക്-തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് 16 മൈല്‍ വേഗതയില്‍ കിഴക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്നു.

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി കരയിലെത്തിയതിനു പിന്നാലെ റ്റാംപ, സെന്റ് പീറ്റേഴ്സ്ബര്‍ഗ്, സരസോട്ട, വെനീസ് എന്നിവിടങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടായി. പല സ്ഥലങ്ങളിലും 100 മൈല്‍ വേഗതയില്‍ കാറ്റ് വീശി. ഏകദേശം വ്യാഴാഴ്ച പുലര്‍ച്ചെ 12:30 ആയപ്പോഴേക്കും, കൊടുങ്കാറ്റ് കൂടുതല്‍ ഉള്ളിലേക്ക് നീങ്ങിയതായാണ് റിപ്പോര്‍ട്ട്.

More Stories from this section

family-dental
witywide