ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്ന് ഭര്‍ത്താവിന്റെ ക്രൂരത. ഓഗസ്റ്റ് 11ന് ഉധം സിങ് നഗറിലാണ് സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോണി ചൗധരിയെ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന്‍ നല്‍കിയ പരാതിയാണ് അതിക്രൂരമായ സംഭവത്തിന്റെ ചുരുളഴിച്ചത്. ഇന്‍ഷുറന്‍സ് തുകയ്ക്കായി സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്ന് കാട്ടിയാണ് സഹോദരന്‍ പരാതി നല്‍കിയത്. സലോണിയെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിച്ചിരുന്നതായും പരാതിയില്‍ ആരോപിക്കുന്നു. പീഡനം സഹിക്കാന്‍ വയ്യാതെ സലോണി വിവാഹ മോചനം തേടിയിരുന്നു. നാലുവര്‍ഷം മുന്‍പ് ശുഭത്തിന്റെ വിവാഹേതര ബന്ധം തിരിച്ചറിഞ്ഞതും ഇവര്‍ തമ്മിലുള്ള ബന്ധത്തിനി വിള്ളല്‍ വീഴ്ത്തിയിരുന്നു.
സംഭവത്തിന് ഒരു മാസം മുന്‍പ് ആണ് ഭാര്യയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഇയാള്‍ എടുത്തത്. ശുഭത്തെയാണ് നോമിനിയായി വെച്ചിരുന്നത്. പ്രീമിയമായി രണ്ടുലക്ഷം രൂപ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ശുഭം ചൗധരിക്കെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്.