വിവാഹേതര ബന്ധം മറച്ചുവയ്ക്കാന്‍ പോൺസ്റ്റാർ സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന കേസില്‍( ഹഷ് മണി അഫയേഴ്സ് കേസ്) മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. 12 അംഗ ജൂറി ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് , പ്രതിഛായ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി അിവിഹിതബന്ധം പുറത്തു പറയാതിരിക്കാൻ ട്രംപ് രതിചിത്ര താരത്തിന് പണം നല്‍കിയെന്നും അത് മറച്ചുവയ്ക്കാൻ രേഖകളിൽതിരിമറി നടത്തിയെന്നുമാണ് കേസ്.
ക്രിമിനൽ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ യുഎസ് മുൻ പ്രസിഡൻ്റാണ് ഡൊണാൾഡ് ട്രംപ് . ട്രംപിൻ്റെ പേരിലുള്ള നാല് ക്രിമിനൽ കേസുകളിൽ ഒന്ന് മാത്രമാണ് ഹഷ് മണി അഫയേഴ്സ് കേസ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഏഴുമാസം ശേഷിക്കെയാണ് ക്രിമിനല്‍ വിചാരണ തുടങ്ങുന്നത്. ഉള്‍പ്പാര്‍ട്ടിതിരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രതിനിധികളുടെ പിന്തുണ ട്രംപ് ഉറപ്പാക്കിയിരുന്നു. നവംബര്‍ അഞ്ചിനാണ് യു.എസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പുതിയ വിവാദം ട്രംപിന്റെ വിജയത്തെ എങ്ങനെ ബാധിക്കുമെന്നാണ് അറിയാനുളളത്.
ഇതുകൂടാതെ ട്രംപിന്റെ പേരില്‍ മൂന്ന് ക്രിമിനല്‍ക്കേസുകളാണ് നിലവിലുള്ളത്. 2021 ജനുവരി ആറിന്റെ കാപിറ്റോള്‍ കലാപാഹ്വാനം, പ്രസിഡന്റായിരുന്ന സമയത്ത് ഔദ്യോഗികരഹസ്യരേഖകള്‍ അലക്ഷ്യമായി കൈകാര്യംചെയ്തെന്ന കേസ്, 2020-ല്‍ ജോര്‍ജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നിവയാണ് മറ്റ് മൂന്ന് കേസുകള്‍.
Hush Money Affairs Case Against Donald Trump hearing in Court Today