നിയുക്ത പ്രസിഡന്റ് ട്രംപിന് ആദ്യ രാഷ്ട്രീയ തിരിച്ചടി! കോടതിയുടെ കനത്ത പ്രഹരം, ‘ഹഷ്മണി കേസ് തള്ളിക്കളയാനാകില്ല’

വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കി യു.എസ് കോടതി. ലൈംഗികാതിക്രമം മറച്ചുവെക്കാൻ വ്യാജ രേഖകൾ ചമച്ചുവെന്ന കുറ്റങ്ങളാണ് ഡോണൾഡ് ട്രംപിനെതിരെ ചുമത്തിയത്. 41 പേജുള്ള വിധിന്യായമാണ് ജഡ്ജി ജുവാൻ മെർഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് തള്ളാനാവില്ലെന്ന കോടതി ഉത്തരവ് ട്രംപിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണുണ്ടാക്കിയത്.

വിധിന്യായം സംബന്ധിച്ച് ട്രംപിന്റെ അഭിഭാഷകർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ബിസിനസ് റെക്കോഡുകൾ വ്യാജമായി നിർമിച്ചെന്ന കേസിലെ നടപടികൾ ട്രംപിന് പ്രസിഡന്റ്പദം നിർവഹിക്കുന്നതിന് തടസ്സമല്ലെന്നും കോടതി പറഞ്ഞു.

2016ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോൺതാരം സ്റ്റോമി ഡാനിയൽസിന് ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ 130,000 ഡോളർ നൽകിയെന്നും തുടർന്ന് ഈ പണം അഭിഭാഷകന് നൽകിയതാണെന്ന് വരുത്താൻ വ്യാജ രേഖകൾ ചമച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 34 ബിസിനസ് റെക്കോർഡുകൾ ട്രംപ് വ്യാജമായി നിർമിച്ചുവെന്നാണ് ഉയർന്ന ആരോപണം.

Hush Money case cannot cancel, says Court, Set back to trump

More Stories from this section

family-dental
witywide