ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഗാഗ് ഓര്‍ഡര്‍ ലംഘിച്ചതിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 9,000 ഡോളര്‍ പിഴ ചുമത്തി. ഡൊണാള്‍ഡ് ട്രംപിന്റെ ക്രിമിനല്‍ ഹഷ് മണി വിചാരണയുടെ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിയാണ് കേസില്‍ ഗാഗ് ഓര്‍ഡര്‍ ലംഘിച്ച് നടത്തിയ പ്രസ്താവനകള്‍ക്ക് ചൊവ്വാഴ്ച 9,000 ഡോളര്‍ പിഴ ചുമത്തിയത്.
കേസിലെ സാക്ഷികളെയും ജൂറിമാരെയും കുറിച്ച് പരസ്യമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ട്രംപിനെ വിലക്കുന്നതാണ് ഗാഗ് ഓര്‍ഡര്‍. ഇതാണ് ട്രംപ് ലംഘിച്ചത്.
ട്രൂത്ത് എന്ന ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ജഡ്ജിക്കും മകള്‍ക്കും എതിരെ ട്രംപ് വിമര്‍ശനമുന്നയിച്ചിരുന്നു. ഇതാണ് നടപടിക്ക് ആധാരമായത്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ വ്യക്തികളെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകള്‍ ഭീഷണിപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതും അപകീര്‍ത്തികരവുമായിരുന്നു എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത്, പ്രതിഛായ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിഹിതബന്ധം പുറത്തു പറയാതിരിക്കാന്‍ ട്രംപ് രതിചിത്ര താരത്തിന് പണം നല്‍കിയെന്നും അത് മറച്ചുവയ്ക്കാന്‍ രേഖകളില്‍തിരിമറി നടത്തിയെന്നതുമാണ് ഹഷ് മണി കേസ്.
Hush money trial: Trump fined $9,000 for violating gag order in New York