ഹൈദരാബാദ്: വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ആൺ സുഹൃത്തിനൊപ്പം കണ്ട മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തിലാണ് സംഭവം നടന്നത്. ജംഗമ്മയാണ് 19കാരിയായ മകൾ ഭാർഗവിയെ ബുധനാഴ്ച കൊലപ്പെടുത്തിയത്. ഭാർഗവിക്ക് വിവാഹാലോചനകൾ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചഭക്ഷണത്തിനായി ജോലി കഴിഞ്ഞ് വന്ന ജംഗമ്മ ഭാർഗവിയെ ആൺസുഹൃത്തിനൊപ്പം കാണുകയായിരുന്നു.
ഇയാളെ വീട്ടിൽ നിന്ന് ഇറക്കി വിട്ട ജംഗമ്മ മകളെ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് താൻ സാക്ഷിയാണെന്ന് ഇരയുടെ പ്രായപൂർത്തിയാകാത്ത സഹോദരൻ അവകാശപ്പെട്ടതായും അമ്മയ്‌ക്കെതിരെ പരാതി നൽകിയതായും ഇബ്രാഹിംപട്ടണം പോലീസ് ഓഫീസർ സത്യനാരായണ പറഞ്ഞു. ജനാലയിൽ നിന്ന് അമ്മ സഹോദരിയെ മർദ്ദിക്കുന്നത് കണ്ടതായി സഹോദരൻ പോലീസിനോട് പറഞ്ഞു.