‘ഐ ആം സോറി’, പരാജയം സമ്മതിച്ച് ഋഷി സുനകിന്റെ ആദ്യ പ്രതികരണം, ലേബർ പാർട്ടിക്കും സ്റ്റാർമറിനും അഭിനന്ദനം

ലണ്ടൻ: യു കെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ലേബർ പാർട്ടി 400 സീറ്റുകളിലധികം നേടി അധികാരം ഉറപ്പിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിലേറ്റ വമ്പൻ തിരിച്ചടിയിൽ പരാജയം സമ്മതിച്ചുകൊണ്ടാണ് സുനക് രംഗത്തെത്തിയത്. അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ഋഷി എല്ലാവരോടും ക്ഷമാപണം നടത്തി. ‘ഐ ആം സോറി’ എന്ന് പറഞ്ഞുകൊണ്ടാണ് സുനക് പ്രവർത്തകരെ അഭിസംബോധനചെയ്തത്.

‘ഈ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചു, കെയർ സ്റ്റാർമറെ വിളിച്ച് വിജയത്തിലെ അഭിനന്ദനം അറിയിച്ചു. ഇന്ന്, അധികാരം സമാധാനപരമായും ചിട്ടയായും നല്ല മനസ്സോടെയും കൈമാറും. നമ്മുടെ രാജ്യത്തിൻ്റെ സുസ്ഥിരതയിലും ഭാവിയിലും നമുക്കെല്ലാവർക്കും വിശ്വാസമുണ്ട്. പരാജയത്തിൽ ഞാൻ ഖേദിക്കുന്നു. നഷ്ടത്തിൻ്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, പ്രവർത്തകരോടെല്ലാം ക്ഷമ ചോദിക്കുന്നു’ – ഋഷി സുനക് പറഞ്ഞത് ഇങ്ങനെയാണ്‌.

സുനക് തൻ്റെ രാജിക്കത്ത് രാഷ്ട്രത്തലവൻ ചാൾസ് മൂന്നാമന് ഇന്നുതന്നെ സമർപ്പിക്കും. തുടർന്ന് രാജാവ് പാർലമെൻ്റിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവെന്ന നിലയിൽ സ്റ്റാർമറിനോട് സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെടും. പിന്നലെ, 14 വർഷത്തെ കൺസർവേറ്റീവ് ഗവൺമെൻ്റിന് വിരാമമിട്ട് ലേബർ പാർട്ടിയെ അധികാരത്തിൽ മടക്കിയെത്തിച്ച കെയർ സ്റ്റാർമർ ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിയാകും.

More Stories from this section

family-dental
witywide