അര്‍ബുദ ബാധിതനെന്ന് ഐഎസ്ആർഒ മേധാവി സോമനാഥ്‌, ജോലിയിൽ തുടരും

തിരുവനന്തപുരം: താന്‍ അര്‍ബുദബാധിതനെന്ന് തുറന്നുപറഞ്ഞ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം തനിക്ക് രോ​ഗമുണ്ടെന്ന് അറിയിച്ചത്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസമാണ് തനിക്ക് അർബുദം സ്ഥിരീകരിച്ചതെന്നും അ​ദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെ‌ടുത്തി.

വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയതതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ -3 ദൗത്യം നടക്കുന്ന വേളയിലാണ് പ്രശ്നങ്ങൾ കണ്ടുതുടങ്ങിയത്. തുടക്കത്തിൽ ക്യാൻസറാണെന്ന് കരുതിയില്ല. പരിശോധനയിൽ ക്യാൻസർ കണ്ടെത്തിയത് തനിക്കും കുടുംബത്തിനും ഇത് ഞെട്ടലുണ്ടാക്കിയെന്നും സോമനാഥ് പറഞ്ഞു.

അര്‍ബുദബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസത്തെ ചികിത്സക്ക് ശേഷം ജോലിയിൽ പ്രവേശിച്ചു. പിന്നീട് കീമോതെറാപ്പി ചെയ്തു. ഇപ്പോൾ പൂര്‍ണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയമില്ലെന്നും നിരന്തരം പരിശോധന നടത്തുകയാണെന്നും ജോലിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Iam cancer patient, isro chairman E Somnath reveal

More Stories from this section

family-dental
witywide