ഐഎഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യ ഗുണ്ടാതലവനൊപ്പം ഒളിച്ചോടി; വീട്ടിൽ തിരിച്ചെത്തിയ ശേഷം ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച, ഗുജറാത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ്റെ മുൻ ഭാര്യ മരണത്തിന് കീഴടങ്ങി. 45കാരിയായ സൂര്യയാണ് കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ മുൻ ഭർത്താവിന്റെ വീട്ടുപടിക്കൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച്. ഒമ്പത് മാസം മുമ്പ് ഇവർ തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഗുണ്ടാതലവനൊപ്പം ഒളിച്ചോടുകയായിരുന്നു. ഗുജറാത്ത് തലസ്ഥാനത്തെ സിവിൽ ഹോസ്പിറ്റലിൽ വച്ചാണ് 45 കാരിയായ സൂര്യ ജെ (45) മരിച്ചത്.

ഗാന്ധിനഗറിലെ സെക്ടർ-19ലെ വീട്ടിലേക്ക് സൂര്യയെ പ്രവേശിപ്പിക്കരുതെന്ന് ഭർത്താവ് രഞ്ജിത്ത് കുമാർ ജെ സഹായികൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ശനിയാഴ്ച രാവിലെ സൂര്യ വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുജറാത്ത് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (ജിഇആർസി) സെക്രട്ടറിയാണ് രഞ്ജിത് കുമാർ.

“ശനിയാഴ്‌ച സൂര്യയുമായി വിവാഹമോചന ഹർജി തീർപ്പാക്കാൻ കുമാർ പോയിരുന്നു. അകത്തു കടക്കാൻ അനുവദിക്കാത്തതിൽ വിഷമിച്ച സൂര്യ വിഷം കഴിക്കുകയും തുടർന്ന് 108 ആംബുലൻസ് ഹെൽപ്പ്‌ലൈനിൽ വിളിക്കുകയും ചെയ്തു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തമിഴിൽ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയെന്ന് ഗാന്ധിനഗർ എസ് പി രവി തേജ വാസംസെട്ടി പറഞ്ഞു. എന്നാൽ വിശദാംശങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.

മധുരയിലെ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്നാട് പൊലീസിന്റെ നിന്ന് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായിരിക്കും സൂര്യ മുൻ ഭർത്താവിൻ്റെ വീട്ടിലേക്ക് പോയതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സൂര്യയുടെ കാമുകൻ എന്ന് ആരോപിക്കുന്ന ഗുണ്ടാതലവൻ 14കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയാണ്.

More Stories from this section

family-dental
witywide