അമേരിക്കയിലെ ടി20 ലോകകപ്പ്; നടത്തിപ്പിൽ ഐസിസിക്ക് നഷ്ടം 167 കോടി!

യുഎസ്എയിൽ ആതിഥേയത്വം വഹിച്ച ടി20 ലോകകപ്പ് 2024 മത്സരങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് ഏകദേശം 20 ദശലക്ഷം യുഎസ് ഡോളറിൻ്റെ (167 കോടി രൂപ) നഷ്ടമുണ്ടായതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കൊളംബോയിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഇത് പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വിഷയം വാർഷിക പൊതുയോഗത്തിൻ്റെ (എജിഎം) ഒമ്പത് പോയിൻ്റ് അജണ്ടയുടെ ഭാഗമല്ലെങ്കിലും, ഇത് “പോസ്റ്റ് ഇവൻ്റ് റിപ്പോർട്ട്” ആയി ചർച്ച ചെയ്യുമെന്നാണ് വാർത്തയിൽ പറയുന്നത്.

ഇന്ത്യ ചാമ്പ്യൻമാരായ പോരാട്ടം ഈ വർഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് അരങ്ങേറിയത്. ന്യൂയോർക്കിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം ഉൾപ്പെടെ ടൂർണമെൻ്റിൻ്റെ ഒരു പ്രധാന ഭാഗം യുഎസ്എയിലാണ് നടന്നത്. എന്നാൽ അതൊന്നും ഐസിസിക്ക് ​ഗുണകരമായില്ല.

അമേരിക്കൻ പിച്ചുകളാകട്ടെ അപ്രതീക്ഷിത ബൗൺസും പേസും നിറഞ്ഞ ബാറ്റർമാരുടെ ശവപ്പറമ്പായി മാറുകയും ചെയ്തു. ഇതോടെ ബാറ്റിങ് വിരുന്നു കാണാനെത്തിയ ആരാധകരെ അമ്പെ നിരാശപ്പെടുത്തുന്നതായി പിച്ചുകൾ മാറി. വലിയ വിമർശനവും ഇതിനെതിരെ ഉയർന്നു.

More Stories from this section

family-dental
witywide