കോവാക്സിന്‍റെ പാർശ്വ ഫലം, ഗവേഷണ റിപ്പോർട്ട് തള്ളി ഐസിഎംആർ; ‘വിവര ശേഖരണ രീതി പോലും ശരിയല്ല’

ദില്ലി: കോവാക്സിന്‍റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള ഗവേഷണ റിപ്പോ‍ർട്ട് തള്ളി ഐ സി എം ആർ രംഹത്ത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരുടെ പഠനത്തെയാണ് ഐ സി എം ആർ തള്ളിക്കളഞ്ഞത്. ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരുടെ പഠനവുമായി ഐ സി എം ആർ ഒരു തരത്തിലും സഹകരിച്ചിട്ടില്ലെന്നും ഐ സി എം ആറിനെ ഉദ്ധരിച്ചത് തെറ്റായാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഗവേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞത്. ഐ സി എം ആറിനെ പഠനത്തിൽ ഉദ്ധരിച്ചത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഐ സി എം ആർ ഗവേഷകർക്കും ജേർണൽ എഡിറ്റർക്കും കത്തയക്കുകയും ചെയ്തു.

ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരുടെ പഠനം സംബന്ധിച്ച് അവ്യക്തതകൾ ഏറെ ഉണ്ടെന്നും ഐ സി എം ആർ ഡി ജി രാജീവ് ബാൽ വ്യക്തമാക്കി. വിവര ശേഖരണ രീതി പോലും ശരിയല്ല എന്നതടക്കമുള്ള കാര്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ICMR rejects BHU study on Covaxin, says findings misleading

More Stories from this section

family-dental
witywide